കാളികാവ്: എടപ്പറ്റ മുഹമ്മദ് അശ്റഫ് (66) നിര്യാതനായി. മുംബൈ ഹജ്ജ് കമ്മിറ്റി ഓഫിസിലും കേരള സഹകരണ വകുപ്പിൽ കോഓപ് ഇൻസ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്. ദീർഘകാലം ഒമാനിലും കുവൈത്തിലും പ്രവാസിയായിരുന്നു. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി, കുവൈത്തിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യു.എം.ഒ ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വികലാംഗ ക്ഷേമ അസോസിയേഷൻ ഭാരവാഹിയാണ്. ഭാര്യ: പരേതയായ എരഞ്ഞിക്കൽ റജീന (ക്ലാർക്ക്, മങ്കട അന്ധവിദ്യാലയം). മക്കൾ: സഫ, ഹിശാം, ഫിദ (ബി.ആർ.സി, മഞ്ചേരി), ഫാദിൽ. മരുമക്കൾ: അബുശാക്കിർ, മുഹമ്മദ് റാഫി (അക്കൗണ്ടൻറ്, എടവണ്ണ പഞ്ചായത്ത്), നജ്വ അസ്ലം. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ കരീം, മുഹമ്മദ് നജീബ് (ഖത്തർ), ലൈല ബീഗം (പൂങ്ങോട്), മുഹമ്മദ് അൻവർ (കുവൈത്ത്), ബുശ്റ ബീഗം (താളിയംകുണ്ട്), ഷാനവാസ്, പരേതനായ അബ്ദുൽ മജീദ്.