പറളി: വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളി ആറുപുഴ വലിയ പറമ്പിൽ പരേതനായ ബത്തെൻറ ഭാര്യ ചിന്നമണിയെയാണ് (70) പറളി റെയിൽവേ സ്റ്റേഷനു സമീപം ആറു പുഴയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാവിലെ 8.30നും 10നുമിടയിലാണ് സംഭവമെന്ന് മങ്കര പൊലീസ് പറഞ്ഞു. മക്കൾ: സരോജിനി, ശെൽവൻ, ബേബി, പരേതനായ മുരുകേശൻ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.