സുൽത്താൻ ബത്തേരി: ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും സുൽത്താൻ ബത്തേരി മേരിമാത പ്രോവിൻസ് അംഗവുമായ സിസ്റ്റർ എൽസീന ഡി.എം (65) നിര്യാതയായി. ബത്തേരി പ്രൊവിൻസിൽ വൈസ് പ്രൊവിഷ്യലായിരുന്നു. തിരുവനന്തപുരം നെല്ലിമൂട്, വെണ്ണിയൂർ എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം എരുമമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതാധ്യാപികയായി 25 വർഷവും ജോലിചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി രൂപതയിൽ വെമ്പേനിക്കൽ മാത്യു, മറിയം ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങൾ: തോമസ് മാത്യു (ബംഗളൂരു), ലീലാമ്മ (കാഞ്ഞിരപ്പള്ളി), ജോസ് (പുണെ), ലിസമ്മ (പാല). സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച മൂന്നു മണിക്ക് നടക്കും.