കരുനാഗപ്പള്ളി: കുലശേഖരപുരം കോട്ടക്കുപുറം രണ്ടാം വാർഡിൽ ഉപ്പുട്ടിത്തറയിൽ വീട്ടിൽ പരേതനായ കുമാരൻ -സരസമ്മ ദമ്പതികളുടെ മകൻ ബാബു (57) ഇൻഡോറിൽ നിര്യാതനായി. കോവിഡ് രോഗം ഭേദമായി കഴിയുകയായിരുന്നു. സംസ്കാരം അവിടെ നടന്നു. ഭാര്യ: സുമംഗല, മക്കൾ: ബിബിൻ ബാബു, റിയബാബു. സഹോദരങ്ങൾ: കമലാധരൻ, കമലസോമൻ, രത്നാകരൻ, മുരളീധരൻ (ഗ്രാമപഞ്ചായത്ത് അംഗം, കുലശേഖരപുരം).