ഓച്ചിറ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ വള്ളികുന്നം കൊണ്ടോടിമുകൾ എസ്.എൽ. ഭവനത്തിൽ സുകുമാരെൻറ മകൻ സുജിത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ വവ്വാക്കാവ്- മണപ്പള്ളി റോഡിൽ കുരിശുംമൂട് വട്ടത്തിൽക്കാവിന് സമീപമാണ് അപകടം. കരുനാഗപ്പള്ളി പുത്തൻതെരുവിലെ സ്വകാര്യ ഇരുചക്രവാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയാണ് അപകടം. ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ചങ്ങൻകുളങ്ങര സ്വദേശിയായ യുവതിയുമായി വിവാഹനിശ്ചയം കഴിഞ്ഞതാണ്. മാതാവ്: ശ്രീലത. സഹോദരൻ: സുമിത്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ. കരുനാഗപ്പള്ളി പൊലീസ് കേെസടുത്തു.