ശാസ്താംകോട്ട: മുംെബെയില്‍നിന്ന് ബന്ധുവിെൻറ വിവാഹത്തിനെത്തിയ വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് കോട്ടിരത്ത് ഹരിചന്ദ്രൻ കർത്തയുടെ ഭാര്യ വാസന്തി (49) ആണ് മരിച്ചത്. സഹോദരിയുടെ മകെൻറ വിവാഹത്തിൽ പങ്കെടുക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു ഇവര്‍. ഒരാഴ്ചയായി ക്വാറൻറീനിലായിരുന്നു. ഞായറാഴ്ച രാത്രി പനി കൂടിയതോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയില്‍ മരിച്ചു. പരിശോധന നടത്തിയപ്പോള്‍ വാസന്തിക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു. ശൂരനാട്ടുള്ള കുടുംബവീട്ടില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കാരം നടത്തി. മക്കൾ: വിപിൻ, അനന്ദു.