വർക്കല: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം സ്വാമി ലോകേശാനന്ദ (64) നിര്യാതനായി. ബുധനാഴ്ച രാവിലെ 8.25ന് വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലുണ്ടായ അസുഖങ്ങൾ കാരണം ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് മെംബർ സ്വാമി സൂക്ഷ്മാനന്ദ സഹോദരനാണ്.
കായിക്കര ശങ്കരിവിലാസത്തിൽ സദാശിവൻ, ഭാനുമതി ദമ്പതികളുടെ ആറ് മക്കളിൽ ഏറ്റവും ഇളയ മകനാണ് സ്വാമി ലോകേശാനന്ദ. 1982ൽ ശിവഗിരി മഠാധിപതിയായിരുന്ന ഗീതാനന്ദ സ്വാമികളിൽനിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. പൂർവാശ്രമത്തിലെ പേര് ചന്ദ്രചൂഡൻ എന്നായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ സന്ന്യാസദീക്ഷ സ്വീകരിച്ച വ്യക്തി കൂടിയാണിദ്ദേഹം. മികച്ച വാഗ്മിയും ‘മായയും മഹിമയും’ ഉൾെപ്പടെ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1994ൽ ശിവഗിരി തീർഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്നു. മറ്റ് സഹോദരങ്ങൾ: ശാന്ത, പരേതനായ റോഷൻ (റിട്ട.ഡിവൈ.എസ്.പി), ദയാൽ (ബോട്ടാണിക്കൽ ഗാർഡൻ റിട്ട. പി.ആർ.ഒ), സുപ്രഭ.