പൂക്കോട്ടൂർ: മുണ്ടിതൊടിക അമ്പലപ്പടിയിൽ നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാര്യാട് മില്ലുംപടി സ്വദേശി കോഴിശ്ശേരി മുജീബിെൻറ മകൻ ഫാസിൽ (19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് അപകടം. പൂക്കോട്ടൂരിൽനിന്ന് മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയിൽ മാര്യാട് നിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ ഫാസിൽ ലോറിക്കടിയിൽ അകപ്പെട്ട് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടം ചെയ്ത ശേഷം വീമ്പൂർ ജുമാ മസ്ജിദിൽ ഖബറടക്കും. പൂക്കോട്ടൂർ പി.എം.ആർ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മാതാവ്: സുനീറ. സഹോദരങ്ങൾ: ഫൗസാൻ, ഫർഹാൻ.