പൊന്നാനി: വിജയമാത കോൺവെൻറിന് മുൻവശം ചായക്കച്ചവടം നടത്തുന്ന കുറ്റിക്കാട് സ്വദേശി പുളിക്കൽ ശ്രീധരെൻറ ഭാര്യ രമണി (59) കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ച മുമ്പ് ശ്രീധരനും രമണിയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. പരിശോധിച്ചപ്പോൾ പോസിറ്റിവായതിനെ തുടർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രമണി വ്യാഴാഴ്ച പുലർച്ചയോടെ മരിച്ചു. ഭർത്താവ് ശ്രീധരൻ സുഖംപ്രാപിച്ചു വരുന്നു.