ചവറ: കശ്മീരിലെ ഹിമപാതത്തിൽ ചവറ സ്വദേശിയായ പട്ടാള ഓഫിസർ മരിച്ചു. കൊട്ടുകാട് എരുവത്ത് വീട്ടിൽ റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥനായ അബൂബക്കർ കുഞ്ഞിെൻറയും പരേതയായ റസിയാബീവിയുടെയും മകൻ എസ്.എസ്. ബൈത്തിൽ ഷാനവാസ് (30) ആണ് ലേ ലഡാക്കിൽ മഞ്ഞിടിച്ചിലിൽ മരിച്ചത്. പട്രോളിങ്ങിനിടെ ഏപ്രിൽ പതിനാറിന് ചൈന അതിർത്തിൽ ഹിമപാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതരക്കാണ് മരണവിവരം അറിയിച്ച് ഔദ്യോഗിക ഫോൺസന്ദേശം ബന്ധുക്കൾക്ക് ലഭിച്ചത്. 11 വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച ഷാനവാസ് രാഷ്ട്രീയ റൈഫിൾസ് (ആർ.ആർ) വിഭാഗത്തിലായിരുന്നു. മാർച്ച് എട്ടിനാണ് അവസാനമായി നാട്ടിൽ വന്ന് പോയത്. ഭാര്യ: റഫ്ന. മക്കൾ: അനീന (അഞ്ച്), അമ്ന (മൂന്ന്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.