ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജ് അധ്യാപകനും നാടകരചയിതാവുമായ ചങ്ങനാശ്ശേരി പെരുന്ന മുദ്രയില്‍ പ്രഫ. പെരുന്ന വിജയന് (68) നിര്യാതനായി. അര്‍ബുദചികിത്സയിലായിരുന്നു. ശാസ്താംകോട്ട ഡി.ബി. കോളജിലും തലയോലപ്പറമ്പ് ഡി.ബി കോളജിലും ചരിത്രവിഭാഗം അധ്യാപകനായിരുന്നു. ശാസ്താംകോട്ട കേന്ദ്രീകരിച്ച് നാടകപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നാടകസമാഹാരമായ ‘തീപിടിച്ച ഇലകള്‍’ അടുത്തിടെ പ്രകാശനം ചെയ്തു. ഭാര്യ: പ്രഫ. ശ്രീകുമാരി (ഡി.ബി. കോളജ്). മകന്: ദീപുശങ്കർ. സംസ്കാരം വെള്ളിയാഴ്ച.