വേങ്ങര: രാത്രി പൊലീസ് വാഹനം കടന്നുപോവുന്നത് കണ്ട് ഭയന്നോടിയ യുവാവ് കുഴിയിൽ വീണ് മരിച്ചു. കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ വാൽപറമ്പൻ അലവിയുടെ മകൻ വി.പി. അഷ്റഫാണ് (45) മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വീണ ആഘാതത്തിൽ നട്ടെല്ലിന് പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: എ.കെ. ഹാജറ. മക്കൾ: ഷഹാന ഷെറിൻ, ഷഫീല നസ്രീൻ, ഷഹനാദ്, ഷാനിദ്. മരുമകൻ: ഫാരിസ്. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, സിദ്ദീഖ്, ബഷീർ, അസീസ്, ഇസ്മായിൽ, ഷാഫി, റിയാസ്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച അച്ഛനമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.