എടവണ്ണ: എടവണ്ണ സീതി ഹാജി പാലത്തിന് സമീപം നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. ചുങ്കത്തറ കുറ്റിമുണ്ട സ്വദേശി ഫൈസൽ കടവത്താണ് മരിച്ചത്. ശനിയാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് പച്ചക്കറി കയറ്റി നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണം എന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഡ്രൈവറെയും ക്ലീനറെയും ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവർ മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോവിഡ് പരിശോധനക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.