കൊല്ലം: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫിസ് മാനേജർ അമ്പലപ്പുഴ കാക്കാഴം കുളങ്ങര വേലിക്കകം വീട്ടിൽ കെ.എച്ച്. സിദ്ദീഖ് മുസ്ലിയാർ (73) നിര്യാതനായി. 1970 മുതൽ ദക്ഷിണകേരള ജംഇയ്യതുൽ ഉലമയുടെ കൊല്ലം ജോനകപ്പുറത്തെ ആസ്ഥാന ഓഫിസിെൻറ പ്രധാന ചുമതലക്കാരനായിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന പരേതനായ കാക്കാഴം അബ്ദീൽ ഹമീദ് മൗലവിയുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: എസ്. അബ്ദുൽ സലീം (മന്നാനിയാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പാങ്ങോട്), സാജിദ, സുഹ്ദ, സുമയ്യ (എം.ഇ.എസ് സ്കൂൾ, കണ്ടച്ചിറ), പരേതനായ സവാദ്. മരുമക്കൾ: ഷെമി സലീം, സലിം (കെ.എസ്.എ), അഹമ്മദ് (ഫാത്തിമ മെറ്റൽസ്, അമ്പലപ്പുഴ), സിറാജുദ്ദീൻ (എ.ജെ ട്രാവൽസ് കൊല്ലം). അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിൽ ഖബറടക്കം നടന്നു.