ആറ്റിങ്ങൽ: കോവിഡ് ബാധിച്ച് ആറ്റിങ്ങലിൽ 32 കാരൻ മരിച്ചു. നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര അവിട്ടം ഹൗസിൽ ഷിനു (32) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. വേങ്ങോട് സ്വദേശിയായ ഷിനുവും കുടുംബവും ഒരുവർഷമായി ഇവിടെ വാടകക്ക് താമസക്കാരായിരുന്നു.ഏപ്രിൽ മൂന്നാം വാരം വെഞ്ഞാറമൂട് ബന്ധുവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇയാളും കുടുംബവും 19 ന് കോവിഡ് ടെസ്റ്റിന് വിധേയനായി. രോഗം സ്ഥിരീകരിച്ച് കുടുംബത്തോടൊപ്പം ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഷിനുവിന് 24 ന് രാത്രിയോടെ ശ്വാസതടസ്സം നേരിട്ടു.എസ്.ആർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിെച്ചങ്കിലും ആരോഗ്യനില വഷളായതിനെതുടർന്ന് 25 ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ ശനിയാഴ്ച ഉച്ചയോടെ രോഗം മൂർച്ഛിച്ച് ഷിനു മരിച്ചു. ഭാര്യ ദിവ്യ (27), ഒന്നര വയസ്സുകാരനായ മകൻ ദാർ റാം എന്നിവർ ഇന്നലെ രോഗമുക്തരായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച നഗരസഭ പൊതുശ്മശാനത്തിൽ സംസ്കരിക്കും.