എടക്കര: പതിമൂന്നുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കെ.എസ്.എഫ്.ഇ പൂക്കോട്ടുംപാടം ബ്രാഞ്ച് അസി. മാനേജര്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണയിലെ കെച്ചത്തേ് മധുവിെൻറ മകള്‍ ഗായത്രിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ചെന്നു നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ കട്ടിലില്‍നിന്ന് വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിെലത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിെൻറ നേതൃത്വത്തില്‍ മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പേസെ്റ്റ്േമാര്ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് മരണകാരണമായി പേസ്റ്റ്േമാര്ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചത്. ഞെട്ടിക്കുളം ഹോളി എയ്ഞ്ചല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കരിമ്പുഴ ജി.എല്‍.പി സ്കൂളിലെ അധ്യാപിക ബിച്ചുവാണ് മാതാവ്. സഹോദരന്: അഭിനവ് കൃഷ്ണ.