ഒതുക്കുങ്ങൽ: ഹൈസ്കൂൾപടി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പുളിക്കൽ ബാലകൃഷ്ണൻ (76) നിര്യാതനായി. കഴിഞ്ഞദിവസം മഞ്ചേരി മെഡിക്കൽ കോളജിലാണ് അന്ത്യം. അടുത്തിടെ അന്തരിച്ച പ്രശസ്ത കവിയും സാഹിത്യകാരനുമായ സുകുമാർ കക്കാട് ഭാര്യാ സഹോദരനാണ്. ഭാര്യ: കെ.പി. ദേവയാനി. മക്കൾ: ചിത്ര, സുരേഷ് ബാബു (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) വിനോദ് കുമാർ (കൃഷി ഒാഫിസർ), ശ്രീജ (സ്റ്റാഫ് നഴ്സ്). മരുമക്കൾ: പി.പി. മോഹനൻ (തിരൂർ), മോഹൻദാസ് ചിറ്റൂർ (റിട്ട. ആർമി), പ്രീതി, രശ്മി. സഹോദരങ്ങൾ: അറുമുഖൻ, വാസു, രാധാകൃഷ്ണൻ, യശോദ.