കൊട്ടിയം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഉമയനല്ലൂർ പേരയം പ്ലാവിള വീട്ടിൽ എസ്.എസ്. മൻസിലിൽ ഷുക്കൂർ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കൊട്ടിയം ജങ്ഷന് വടക്കുവശത്തുള്ള കശുവണ്ടി ഫാക്ടറിക്ക് സമീപമായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിമുട്ടുകയായിരുന്നു. ഭാര്യ: ഷൈല. മക്കൾ: സൗമ്യ, സനൂ. മരുമകൻ: സിയാദ്.