നെടുമങ്ങാട്: ഗർഭിണിയായ അഭിഭാഷക കോവിഡ് ബാധിച്ച് മരിച്ചു. വെഞ്ഞാറമൂട് കൂനൻവേങ്ങ മഞ്ചാടി ചരിവിള വീട്ടിൽ സുജി എസ്.ടി (29) ആണ് ഏഴുമാസം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരിച്ചത്. അസുഖം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: സന്തോഷ് (കെ.എസ്.ആർ.ടി.സി).പിതാവ്: തുളസി. മാതാവ്: ശകുന്തള. സഹോദരി: ഷിജി എസ്.ടി.