ചങ്ങരംകുളം: മാക്കാലിയില്‍ യുവതിയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല മാക്കാലിയില്‍ താമസിക്കുന്ന മുല്ലപ്പുള്ളി വളപ്പില്‍ പ്രജീഷിെൻറ ഭാര്യ പ്രവീണയെ (26) ആണ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കിടപ്പു മുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞ് വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 15ല്‍ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. മക്കള്‍: പ്രതിക്ഷ്ണ, പ്രാർഥന.