കരുവാരകുണ്ട്: കോവിഡ് ബാധിച്ചു ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ചുള്ളിയോട് വാർഡിലെ പയ്യാക്കോട് പരേതനായ മാമ്പായി ഹംസയുടെ ഭാര്യ ഖദീജ (67) യാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്.
നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മക്കൾ: ഫാത്തിമ, ആയിശ, റുഖിയ, സൈനബ, ഷാജഹാൻ. മരുമക്കൾ: മുഹമ്മദലി, അഹമ്മദ് കുട്ടി, അബ്ദുൽ റസാഖ്, സൈനുദ്ദീൻ, ഫൗസിയ.