ചാത്തന്നൂർ: കേരളത്തിലെ ക്ഷേത്രങ്ങളിലെ സപ്താഹ വേദികളിലെ നിറസാന്നിധ്യമായിരുന്ന സപ്താഹാചാര്യൻ പാരിപ്പള്ളി കിഴക്കനേല കൈവല്യത്തിൽ എസ്. കേരളകുമാർ (65) നിര്യാതനായി. ഹൈന്ദവധർമ പ്രചാരകനായി ആയിരക്കണക്കിന് വേദികളിൽ പ്രഭാഷണം നടത്തി. നാലരപ്പതിറ്റാണ്ട് നീണ്ട അധ്യാപക ജീവിതത്തിലൂടെ വളരെ വലിയ ശിഷ്യസമ്പത്തിെൻറ ഉടമയാണ്. മലയാള ഭാഷയിലും വ്യാകരണത്തിലും സംസ്കൃതത്തിലും അഗാധപാണ്ഡിത്യം ഉണ്ടായിരുന്നു. രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി നിരവധി രചനകളും നടത്തിയിട്ടുണ്ട്. മന്ത്രധ്വനി അധ്യാത്മിക മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. കേരളപ്പിറവി ദിനത്തിൽ ജനിച്ചത് കൊണ്ടാണ് മാതാപിതാക്കൾ കേരളകുമാർ എന്ന പേരിട്ടത്. ഭാര്യ: പ്രമീളകുമാരി. മക്കൾ: കൈരളി, കൈലാസ്. മരുമകൻ: ശരത്.