കൊല്ലം: മകൾ മരിച്ച് നാലാംദിവസം കിടപ്പുരോഗിയായ പിതാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മങ്ങാട് കണ്ടച്ചിറ ചേരിമുക്ക് സിന്ധുഭവനിൽ മുരളീധരൻപിള്ള (74) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് കിളികൊല്ലൂർ പൊലീസ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോവിഡ് ബാധിച്ച് മകൾ സിന്ധു മേയ് ഒന്നിന് മരിച്ചിരുന്നു. പിതാവിനും കോവിഡ് ബാധിച്ചതിനെതുടർന്ന് ചികിത്സയിലായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ഇദ്ദേഹം 22 വർഷംമുമ്പ് ജോലിക്കിടെ താഴെവീണ് പരിക്കേറ്റതിനെതുടർന്ന് കിടപ്പിലായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മകൻ: സുരേഷ്കുമാർ.