കടയ്ക്കൽ: നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരൺ (49) കുഴഞ്ഞുവീണ് മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ചിതറയിലെ വാടകവീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായ ‘ചിത്ര’ത്തിൽ ബാലതാരമായാണ് ശരൺ സിനിമയിലെത്തിയത്. അനന്തവൃത്താന്തം, ഒരുതരം രണ്ടുതരം മൂന്നുതരം, 32ാം അധ്യായം 23ാം വാക്യം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ ജീവനക്കാരനായിരുന്ന എസ്. വേണുവിെൻറയും മുൻകാല നടി രാജകുമാരി വേണുവിെൻറയും മകനാണ്. സഹോദരി മീനാ നെവിലും ഡബ്ബിങ് ആർട്ടിസ്റ്റാണ്. തിരുവനന്തപുരം സ്വദേശിയാണ് ശരൺ. നാല് വർഷമായി ചിതറ ശ്രീകൃഷണൻ കോവിലിന് സമീപം വാടകവീട്ടിലായിരുന്നു താമസം. ഭാര്യ: സുജ. മക്കൾ: അച്യുത് ശരൺ, അർജുൻ ശരൺ.