വണ്ടൂർ: നടുവത്ത് കൊന്നാഞ്ചേരി പരേതനായ കുപ്പനത്ത് ചേക്കു എന്ന മാനുഹാജിയുടെ മകൻ അബ്ദുല്ല (അബ്ദു-60) നിര്യാതനായി. നടുവത്ത് അങ്ങാടിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. മാതാവ്: സി.ടി.പി ആമിനക്കുട്ടി. ഭാര്യ: സക്കീന. മക്കൾ: ജംഷി, ഷബ്ന, ഷബാന. മരുമക്കൾ: നജ്മൽ ബാബു (ചെറുകോട്), നിഷാദ് (പെരിന്തൽമണ്ണ), അഫ്സൽ (ജിദ്ദ). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഹമീദ്, ഉണ്ണിമൊയ്തീൻ, പാത്തുമ്മക്കുട്ടി, ആയിഷ, നബീസ, നിസാർ ബീഗം.