തിരൂരങ്ങാടി: കോവിഡ് ബാധിച്ച് മധ്യവയസ്കൻ മരിച്ചു. വെന്നിയൂർ കൊടക്കല്ല് ഉല്ലാസ് നഗറിലെ മൂട്ടപ്പറമ്പൻ ഹംസ (54) ആണ് മരിച്ചത്. ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഖൈറുന്നീസ. മക്കൾ: ജംശീർ, ശകീൽ, സാഹിൽ, ജസീല. മരുമക്കൾ: ആബിദ്, അസ്മ.
പൂക്കോട്ടുംപാടം: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. കൂറ്റമ്പാറ ചെറുമിറ്റിക്കോട് വാക്കയിൽ അബ്ദുൽ സലീം (38) ആണ് മരിച്ചത്. ഒരാഴ്ചയായി വിട്ടുമാറാത്ത പനി വന്നതിനെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ന്യുമോണിയ പിടിപെട്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കോവിഡ് ബാധിതനായി വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: തൊണ്ടിയൻ ആരിഫ. മക്കൾ: ശാമിൽ, ഷാദിൽ.