ഓച്ചിറ: 75 വയസ്സ് തോന്നിക്കുന്ന അഞ്ജാത വയോധികൻ ഓച്ചിറ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ. വർഷങ്ങളായി ഓച്ചിറ ക്ഷേത്രത്തിലും പരിസരത്തെ കടത്തിണ്ണയിലും അന്തിയുറങ്ങിവരികയായിരുന്നു. ആറ്റിങ്ങൽ സ്വദേശിയാെണന്നും അപ്പു എന്നാണ് പേരെന്നും ക്ഷേത്രത്തിലെ അന്തേവാസികൾ പറയുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.