കല്പറ്റ: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന ട്രഷററും വയനാട് ജില്ല പ്രസിഡൻറുമായ എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര് (74) നിര്യാതനായി. വയനാട് ജില്ലയില്‍ മതാധ്യാപന രംഗത്തും സാമൂഹിക മേഖലകളിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ പാലാഴിയില്‍ മക്കാട്ടുമീത്തല് മരക്കാരുട്ടിയുടെയും കുഞ്ഞിമയ്യയുടെയും മകനാണ്. 1963ല്‍ കോഴിക്കോട് റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജോ. സെക്രട്ടറിയായാണ് നേതൃരംഗത്തെത്തുന്നത്. സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിെൻറ 50 വര്‍ഷം മതാധ്യാപനം പൂര്‍ത്തിയാക്കിയതിനുള്ള സുവർണ സേവന അവാര്‍ഡും 25 വര്‍ഷം റേഞ്ച് ഭാരവാഹിത്വം വഹിച്ചതിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഈന്തന്‍ നബീസയാണ് ഭാര്യ. മക്കള്‍: സൈഫുല്ല, താഹിര്‍, സുമയ്യ തസ്നി. മരുമക്കള്‍: ഹുനൈസ്, ജസീല, ഷബ്ന