വാഴക്കാട്: ചെങ്കൽ ലോറി 20 അടി താഴ്ചയിേലക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാഴക്കാട് ഊർക്കടവ് ചിറ്റാരിക്കുന്നുമ്മൽ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുതിയോടത്ത് മങ്ങാട്ടുചാലി മൊടച്ചി പറമ്പത്ത് വീരാൻ കുട്ടിയുടെ മകൻ അഷ്റഫാണ് (34) മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. എതിരെ വന്ന ലോറിയെ മറിക്കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലോറിയും ബൈക്കും താഴെക്ക് മറിയുകയായിരുന്നു. മുക്കം ഫയർഫോഴ്സും വാഴക്കാട് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അഷ്റഫിെൻറ ഭാര്യ ഫർസാന. മക്കൾ: ഷാഹിദ്, ഷസ.