കൊളത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൊളത്തൂർ വടക്കേ കുളമ്പ് മേലെ വീട്ടിൽ പരേതനായ ശങ്കരനാരായണൻ നായരുടെ മകൻ മണികണ്ഠൻ (44) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
സി.പി.എം കൊളത്തൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മലപ്പുറം വടക്കേമണ്ണയിൽ ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ആദ്യം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണികണ്ഠനെ വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു.
മാതാവ്: അയങ്കലത്ത് ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: രഞ്ജിനി. മകൻ: അർജുൻ. സഹോദരങ്ങൾ: ശോഭന, ഗീത.