ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി മാലീത്തറയിൽ കെ. മാധവൻ പിള്ള (77) കോവിഡ് ബാധിച്ച് മരിച്ചു. ഒരുമാസമായി ചികിത്സയിലായിരുന്നു. ഭാര്യ: സരോജനിയമ്മ. മക്കൾ: എം.എസ്. അജന്ത, കെ. കാർത്തിക്.
ഓച്ചിറ: ക്ലാപ്പന അനിൽ ഭവനത്തിൽ ആനന്ദെൻറ ഭാര്യ തങ്കമ്മ (67) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അനിൽകുമാർ, അജിൽ. മരുമക്കൾ: ബിന്ദു, സൂര്യ.
ഓയൂർ: കോവിഡ് ബാധിച്ച് വയോധിക മരിച്ചു. കരീപ്ര തളവൂർക്കോണം തയ്യിൽ വീട്ടിൽ ഭാരതി (77) ആണ് മരിച്ചത്. പനി ഉണ്ടായിരുന്ന ഭാരതിക്ക് വ്യാഴാഴ്ച രാത്രി ശാരീരിക ആസ്വാസ്ഥ്യമുണ്ടായി. തുടർന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ദ്വിജേന്ദ്രൻ (ജയൻ), ജയശ്രീ, ഗീത, അജി. മരുമക്കൾ: ഷീജ, ബാബു, ആനന്ദൻ, അമ്പാടി.