കണിയാമ്പറ്റ: ചീങ്ങാടി താമസിക്കുന്ന അത്തിക്കുനി ശ്രീധരൻ (46) കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറത്തറ മാവേലി സ്റ്റോർ മാനേജറായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ പടിഞ്ഞാറത്തറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: പരേതനായ കുപ്പൻ. മാതാവ്: ദേവകി. ഭാര്യ: ശോഭ (കെ.എസ്.എഫ്.ഇ മീനങ്ങാടി). മക്കൾ: ഗായത്രി, ഗൗതമി.