വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശി പരേതനായ ഇട്ടേപ്പറമ്പൻ മുഹമ്മദ് കുട്ടിയുടെ (മലായ ഹോട്ടൽ വേങ്ങര) മകൻ മമ്മദ് (61) സൗദിയിലെ ബുറൈദയിൽ നിര്യാതനായി. ഭാര്യ: റംല ചേക്കത്ത് (കുഴിപ്പുറം). മക്കൾ: സലീന, സ്വാലിഹ, അഫീദ, ഷഹ്ന ഷെറിൻ. മരുമക്കൾ: ഉബൈദ് (പൂചോലമാട്), അബ്ദുറഹീം (കൂരിയാട്), ജിഷാർ അഹമ്മദ് (ഇരുമ്പുഴി), ഷെരീഫ് (തെയ്യാല). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മൂസ (ബുറൈദ), അബു (ബുറൈദ). മയ്യിത്ത് ബുറൈദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.