ഓച്ചിറ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ പത്ര ഏജൻറ് മരിച്ചു. ചങ്ങൻകുളങ്ങര മഞ്ഞിപ്പുഴ വീട്ടിൽ പരേതനായ അബുബേക്കർ കുഞ്ഞിെൻറ മകൻ അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. രണ്ടാഴ്ചയായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റഷീദ. മക്കൾ: അജ്മൽ (ദുബൈ), അജ്മി. മരുമക്കൾ: തൻസീറ (മവേലിക്കര താലുക്കാശുപത്രി), മുഹമ്മദ് റോഷൻ (ഖത്തർ).