മാനന്തവാടി: തലപ്പുഴ മന്ദംകണ്ടി അഷറഫ് (55) നിര്യാതനായി. പ്രവാസിയായിരുന്ന അഷറഫ് 35 വർഷം വയനാട് ജില്ലയിലും സൗദി അറേബ്യയിലുമായി ഫുട്ബാൾ മേഖലയിൽ സജീവമായിരുന്നു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ മെംബറും യു.എഫ്.സി കോബാർ ഫുട്ബാൾ ടീം സാരഥിയുമായിരുന്നു. ഭാര്യ: ദിൽഷാദ്. മക്കൾ: ഷർഹാൻ അഷറഫ്, ഷംനാദ് അഷറഫ്.