മാനന്തവാടി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.ഐ വയനാട് ജില്ല കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവുമായ കുഴിനിലം ദിൽ സുരേഷിൽ എൽ. സോമൻ നായർ (88) നിര്യാതനായി. 1960 കാലഘട്ടത്തിൽ തിരുവിതാംകൂറിലെ കൂത്താട്ടുകുളത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്നു. ഒളിവുജീവിതത്തിെൻറ ഭാഗമായാണ് വയനാട്ടിൽ എത്തിയത്. 1964 പാർട്ടി പിളർന്നപ്പോൾ മാതൃസംഘടനയിൽതന്നെ തുടർന്നു. തൊഴിലാളികളെ സംഘടിപ്പിച്ച് വയനാട്ടിൽ എ.ഐ.ടി.യു.സി പ്രവർത്തനം ശക്തിപ്പെടുത്തി. മാനന്തവാടി ജില്ല ആശുപത്രി മാനേജിങ് കമ്മിറ്റി അംഗം, താലൂക്ക് ലാൻഡ് ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാരദ ഭായ്. മക്കൾ: പരേതനായ ദിലീപ്, ആശ, സുരേഷ്, കണ്ണൻ (ബാബു)