പെരിന്തൽമണ്ണ: പാതായ്ക്കര പച്ചീരി ഇപ്പുവിെൻറ മകൻ മുഹമ്മദ് (85) നിര്യാതനായി. പെരിന്തൽമണ്ണയിലെ ആദ്യകാല പലചരക്ക് വ്യാപാരിയും പുലരി ബസ് ഉടമയുമായിരുന്നു. ഭാര്യമാർ: കല്ലിപറമ്പിൽ സൈനബ, പരേതയായ പച്ചീരി പാത്തുട്ടി. മക്കൾ: ഉമ്മർ ഫാറൂഖ്, സഫിയ, മുഹമ്മദലി, ഖദീജ, ആഷാബീഗം, അബ്ദുൽ നാസർ (അൽഐൻ). മരുമക്കൾ: അരിമ്പ്രത്തൊടി ഉമ്മർ (ജൂബിലി റോഡ്), കാരയിൽ ഉസ്മാൻ (പൊന്ന്യാകുർശി), പാറയിൽ മുഹമ്മദലി (കുന്നപ്പള്ളി), പച്ചീരി ഹഫ്സത്ത്, സഫ്രീന ചോലയിൽ, റോഷ്ന താവുള്ളി.