പരവൂർ: കോവിഡ് മുക്തി നേടിയ പരവൂർ നഗരസഭ നാലാം വാർഡിൽ നെടുങ്ങോലം ചരുവിള വീട്ടിൽ പരേതനായ ആനന്ദെൻറ മകൻ ദിലീപ് (46) മരിച്ചു. ഏപ്രിൽ 10ന് കോവിഡ് സ്ഥിരീകരിച്ച ഇയാളെ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. വീട്ടിലെത്തിയ ദിലീപ് ബുധനാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിച്ചു. വെൽഡിങ് തൊഴിലാളിയായിരുന്നു. മാതാവ്: ദേവകി. സഹോദരങ്ങൾ: ശ്രീജയൻ, രാജീവ്, രാധാകൃഷ്ണൻ, ശ്രീജകുമാരി.