കുന്നിക്കോട്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തിയശേഷം വീട്ടിലെത്തിയ സന്നദ്ധപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം മരങ്ങാട് ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇളമ്പൽ താന്നിത്തടം ചരുവിള വീട്ടില്‍ അനിൽ ഭാസ്കരൻ (39) ആണ് മരിച്ചത്. ഇളമ്പൽ താന്നിത്തടത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തുന്നതിന് അനിൽ പങ്കാളിയായിരുന്നു. ശേഷം വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധനക്കായി സ്രവം അയച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പും പ്രദേശവാസിയായ കോവിഡ് രോഗിയുടെ സംസ്കാരത്തിൽ അനിൽ പങ്കാളിയായിരുന്നു. ഭാര്യ: മോനിഷ. മകൻ: അമല്‍.