കരുവാരകുണ്ട്: കോവിഡ് ബാധിച്ച് യുവതി മരിച്ചു. പുൽവെട്ട ചുള്ളിയോട്ടിലെ പുലിയോടൻ അയ്യൂബിെൻറ ഭാര്യ ഉമൈറത്ത് (39) ആണ് ബുധനാഴ്ച പുലർച്ച മരിച്ചത്. മേയ് നാലിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യം മഞ്ചേരിയിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മകൾ: ലുലു. മരുമകൻ: മുഹമ്മദ് സനൂബ് പുലിയോടൻ.