ചങ്ങരംകുളം: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പാവിട്ടപ്പുറം സ്വദേശി വെള്ളത്തിങ്ങൽ ഇബ്രാഹീം ഹാജി (72) നിര്യാതനായി. റാസൽ ഖൈമ മുൻ കെ.എം.സി.സി വൈസ് പ്രസിഡൻറ്, റാസൽ ഖൈമ ജംഇയ്യത്തുൽ ബുഖാരി മുൻ വൈസ് പ്രസിഡൻറ്, ട്രഷറർ, എടപ്പാൾ ദാറുൽ ഹിദായ മുൻ ട്രഷറർ, പട്ടിക്കാട് ജാമിഅ മുൻ വൈസ് പ്രസിഡൻറ്, ട്രഷറർ, വളാഞ്ചേരി മർകസ് മുൻ ട്രഷറർ, കരുവാരക്കുണ്ട് ദാറുന്നജാത് യതീംഖാന ആൻഡ് അറബിക് കോളജ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചങ്ങരംകുളം മേഖല പാവിട്ടപ്പുറം ശാഖ തുടങ്ങി മുസ്ലിം ലീഗിെൻറ മുതിർന്ന നേതാവായിരുന്നു. ഭാര്യ: പരേതയായ ചെമ്പത്ത് മറിയകുട്ടി. മക്കൾ: ഡോ. അഷ്റഫ്, ഇബ്രാഹീം, അബൂബക്കർ, മറിയ, ഹസീന, റസീന, റഹീന. മരുമക്കൾ: ചക്കുതയിൽ അബൂബക്കർ, തലികശ്ശേരി ജലീൽ, രംഗത്ത് ഷഹീൻ, എം.സി. ജാസിർ, ഡോ. ഷൈമ, ഷെറീൻ. ഖബറടക്കം പാവിട്ടപ്പുറം കോകൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും