മാനന്തവാടി: ആദിവാസി പെൺകുട്ടി ഷോക്കേറ്റ് മരിച്ചു. തിരുനെല്ലി ബേഗൂർ കോളനിയിൽ ഗോപി-റാണി ദമ്പതികളുടെ മകൾ അനുശ്രീ(13) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടിൽനിന്നു തൊട്ടടുത്ത ഷെഡിലേക്ക് വയർ വലിച്ചിരുന്നു. ഇതിൽനിന്നാണ് ഷോക്കേറ്റതെന്നാണ് നിഗമനം.