വേങ്ങര: പറപ്പൂർ കുറ്റിത്തറ വേരേങ്ങൽ അയമുതു ഹാജിയുടെ ഭാര്യ ചീരങ്ങൻ ഇയ്യാത്തുട്ടി (70) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: മുഹമ്മദ് മുസ്തഫ, റാഷിദ്, മുജീബ് (ഇരുവരും ദുബൈ), മഹറുന്നിസ, ഫൗസിയ. മരുമക്കൾ: ആരിഫ, റഫീന, സജ്ന, മുഹമ്മദ് ഷാഫി (കുവൈത്ത്), നാസർ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി.
വേങ്ങര: എടയാട്ട് പറമ്പിലെ ചിറയിൽ വാസു (55) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു. കണ്ണമംഗലം തീണ്ടേക്കാട് ടെക്സ്റ്റൈൽസ്, ഫാൻസി ഷോപ്പുകൾ നടത്തിവരുകയായിരുന്നു. ഭാര്യ: സജിത. മക്കൾ: സ്നേഹൻ, ഷെൽന, ശ്രീരാഗ്, ശ്രീരൂപ്. മരുമകൻ: സലീഷ് പരപ്പനങ്ങാടി (ദുബൈ). സംസ്കാര ചടങ്ങുകൾക്ക് ട്രോമാകെയർ പ്രവർത്തകർ നേതൃത്വം നൽകി.