വളാഞ്ചേരി: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. പൂക്കാട്ടിരി മുഹമ്മദ് പരവക്കലിെൻറ മകൻ സുലൈമാൻ പരവക്കൽ (66), ഭാര്യ മൂർക്കത്ത് സൈനബ ടീച്ചർ (58) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്.
പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് ലാബ് ടെക്നീഷ്യൻ സൂപ്രണ്ടായി വിരമിച്ച സുലൈമാൻ ന്യുമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10നാണ് ഇദ്ദേഹം മരിച്ചത്.
ഇദ്ദേഹത്തിെൻറ ഭാര്യ സൈനബ (റിട്ട. അധ്യാപിക കെ.എം.യു.പി.എസ് എടയൂർ) ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ച മൂന്നിന് മരിച്ചിരുന്നു. ഇരുവർക്കും കോവിഡ് ബാധിച്ചിരുെന്നങ്കിലും പിന്നീട് നെഗറ്റിവായിരുന്നു. മക്കൾ: മുഹമ്മദ് യാസിർ (യു.എ.ഇ), അബ്ദുൽ മുഈസ് (യു.എ.ഇ), റഹ്മത്ത് ബാരി (ബെൽജിയം). മരുമക്കൾ: നബീൽ അജ്മൽ (ബെൽജിയം ഗവൺമെൻറ് സാമ്പത്തിക ശാസ്ത്രജ്ഞൻ), നസീറ, മറിയം ആസിയ. സഹോദരങ്ങൾ: കുഞ്ഞേനുദ്ദീൻ, ഖാലിദ് (താനൂർ), ജാബിർ, സുബൈർ, മുജീബ്, യൂസുഫ്, ഫാത്തിമക്കുട്ടി, റംല (ചാവക്കാട്), ഉമ്മുകുൽസു (രണ്ടത്താണി), പരേതരായ അസ്മാബി, സൈനബ്.