എടക്കര: മൂത്തേടത്ത് കോവിഡ് ബാധിച്ച് പത്ത് വയസ്സുകാരന് മരിച്ചു. മൂത്തേടം പുതുവായ് കൊരമ്പയില്‍ സജു-മോനിഷ ദമ്പതികളുടെ മകന് നന്ദകിഷോർ ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ശനിയാഴ്ച രാത്രി എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സഹോദരന്: സൂര്യകിരണ്‍.