തേഞ്ഞിപ്പലം: കിണറ്റിൽ വീണ കോഴിയെ എടുക്കാൻ കിണറ്റിൽ ഇറങ്ങിയ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. പെരുവള്ളൂർ കാടപ്പടിയിലെ കൊയപ്പയിൽ കുണ്ട് വി.പി. വേലായുധൻ (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എേട്ടാടെ സമീപവാസിയുടെ വീട്ടിലെ കിണറ്റിലാണ് ഇയാൾ ഇറങ്ങിയത്. 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഏണി കയറിൽ കെട്ടിയാണ് ഇറങ്ങിയിരുന്നത്. ശ്വാസം കിട്ടാതായതിനെ തുടർന്ന് തിരിച്ചുകയറാൻ ശ്രമിച്ചെങ്കിലും വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ വിക്ടർ വി. ദേവിെൻറ നേതൃത്വത്തിൽ ജീവനക്കാരായ അയ്യൂബ് ഖാൻ, ശരത്, നിസാമുദ്ദീൻ, സാലിഹ്, സലിം കണ്ണൂർക്കാരൻ, ഉമ്മർ, ബൈജു എന്നിവർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
തേഞ്ഞിപ്പലം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്കരിക്കും. ഭാര്യ: സിനി. മക്കൾ: ഷിബിൻ, ഷിജിൻ, ഷിജിന.