വളാഞ്ചേരി: കാർത്തലയിലെ പരേതനായ എം.കെ. തങ്ങളുടെ മകൻ വലിയകത്ത് അലവി ഹബീബ് കോയ തങ്ങൾ (59) നിര്യാതനായി. മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ പ്രവർത്തക സമിതി അംഗം, കുറ്റിപ്പുറം മണ്ഡലം എം.എസ്.എഫ് സെക്രട്ടറി, യൂത്ത് ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ വടക്കുംമുറി ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡൻറായിരുന്നു. വളാഞ്ചേരി സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. യൂത്ത് ലീഗ് ഭാഷാ സമരത്തിൽ പങ്കെടുത്ത് വെടിവെപ്പിൽ പരിക്കേറ്റിരുന്നു. ഭാര്യ: ഖദീജ ബീവി. മക്കൾ: സയ്യിദ് മുഹമ്മദ് ജൗഹർ, സയ്യിദ് മുഹമ്മദ് നൗഫൽ, സയ്യിദ് മുഹമ്മദ് ജാബീർ, സയ്യിദ് മുഹമ്മദ് ഖുബൈബ്, ആയിശ സൽവ ബീവി. മരുമക്കൾ: ഫാത്തിമ നദ ബീവി, ഷഫീദ ബീവി, സൈദ് സാദിഖ് അലി അരിക്കോട്. സഹോദരങ്ങൾ: സഫിയ ബീവി, റാബിയ ബീവി, ശരീഫ ബീവി, ഇഖ്ബാൽ തങ്ങൾ, സുമയ്യ ബീവി, താഹിറ ബീവി.