നിലമ്പൂര്‍: മുന്‍ മന്ത്രി ആര്യാടന് മുഹമ്മദിെൻറ മൂത്ത സഹോദരി ആര്യാടന് നഫീസ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉണ്ണിമൊയ്തീന്‍. മക്കള്‍: സൈനബ, അസ്മാബി, റജീന, റഹീന. മരുമക്കള്‍: ഉബൈദ്, ടി.സി. ഹസ്സന്, ജമാല്‍, നവാസ്. മറ്റു സഹോദരങ്ങള്‍: മമ്മു, ആയിശ, ആസ്യ, സുബൈദ, റസിയ, റാബിയ, പരേതനായ അബൂബക്കര്‍. മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. കോവിഡ് ബാധിച്ച് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 12ന് കോവിഡ് നെഗറ്റിവ് ആയിരുന്നു. രോഗം ശരിക്കും ഭേദമാകാത്തതിനെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്.