കല്പറ്റ: മേപ്പാടി പാടിവയല്‍ നോവിസ് ഹൗസിലെ ഫാ. ആൻറണി മാംപ്ര (95) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ആലപ്പുഴ കൈനികരി സെൻറ് മേരീസ് ഇടവകയിലെ പരേതരായ കുര്യന്-അന്നതെല്ലി ദമ്പതികളുടെ ഇളയ മകനാണ്. 1955ലാണ് വൈദികപട്ടം സ്വീകരിച്ചത്. സഹോദരങ്ങള്‍: ഏലിക്കുട്ടി, തോമസ്, മറിയാമ്മ, ത്രേസ്യാമ്മ. സംസ്കാരം പിന്നീട്.