തവനൂർ: കനാലിൽ വീണ് നാല് വയസ്സുകാരൻ മുങ്ങിമരിച്ചു. തവനൂർ സീഡ് ഫാമിന് സമീപം താമസിക്കുന്ന പട്ടാംമാരുവളപ്പിൽ ശിഹാബിെൻറ മകൻ മുഹമ്മദ് സിയാലാണ് (നാല്) മരിച്ചത്.
ഞായറാഴ്ച്ച ഉച്ചക്ക് 12ഒാടെയാണ് സംഭവം. മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ ഇറിഗേഷൻ കനാലിൽ വീണതായി കണ്ടെത്തുകയായിരുന്നു. അര മണിക്കൂർ നേരം നടത്തിയ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ കനാലിൽ വെള്ളം നിറഞ്ഞിരുന്നു. മാതാവ്: മുഹ്സിറ. സഹോദരി: മഹ്ഷിറ ഷെറിൻ.